പാപ്പാത്തിച്ചോലയിലേത് സന്പന്ന കയ്യേറ്റക്കാരുടെ കുരിശെന്ന് ബിനോയ് വിശ്വം

By praveen prasannan.22 Apr, 2017

imran-azhar

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ കുരിശ് തകര്‍ത്തതുമായി ബന്ധപ്പെട്ട് വിഷയത്തില്‍ പ്രതികരണവുമായി സി പി ഐ നേതാവ് ബിനോയ് വിശ്വം. പാപ്പാത്തിച്ചോലയിലേത് സന്പന്നരായ കയ്യേറ്റക്കാരുടെ കുരിശാണ്. യേശു ഗാഗുല്‍ത്തായിലേക്ക് ചുമന്ന കുരിശല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

കുരിശ് തകര്‍ക്കുന്നതാണോ ഇടതുമുന്നണി നയമെന്ന കേരള കാത്തലിക് കൌണ്‍സിലിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ബി നോയ് വിശ്വം ഇങ്ങനെ പറഞ്ഞത്. ഭൂമിയെ നമ്മുടെ പൊതുഭവനമെന്ന് വിളിച്ച ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പാരിസ്ഥിതിക നിലപാട് കയ്യേറ്റത്തിന്‍റെ കൂട്ടുകാരോടുള്ള മറുപടിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഈ വിഷയത്തില്‍ ആദരണീയനായ സൂസപാക്യം പിതാവും യാക്കോബായ സഭയിലെ കുറിലോസ് തിരുമേനിയും സീറോ മലബാര്‍ സഭാ വക്താക്കളും പറഞ്ഞത് കയ്യേറ്റങ്ങളോടുള്ള വിശ്വാസികളുടെ നിലപാടാണെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നതായും ബിനോയ് വിശ്വം പറഞ്ഞു. മൂന്നാറില്‍ സ്പിരിറ്റ് ഇന്‍ ജീസസ് കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് റവന്യു അധികൃതര്‍ പൊളിച്ച് നീക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു.