റിഫ മെഹ്നുവും ഭര്‍ത്താവും തമ്മില്‍ വാക്ക്തര്‍ക്കമുണ്ടെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

By priya.07 05 2022

imran-azhar

വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവും ഭര്‍ത്താവ് മെഹ്നാസും തമ്മില്‍ വഴക്കുകളുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ദുബായില്‍ റിഫ ജോലി ചെയ്യുന്ന കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ റിഫയും മെഹ്നാസും വഴക്കിടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മെഹ്നാസുമായി സംസാരിച്ച ശേഷം റിഫ കരഞ്ഞ് കടയിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. ഇരുവരും തമ്മില്‍ പരസ്യമായി വഴക്കുകളുണ്ടാകാറുള്ളതായി പുറത്തുവരുന്ന ദൃശ്യങ്ങള്‍ സൂചന നല്‍കുന്നുണ്ട്.

 


റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് റിഫയുടെ കുടുംബവും രംഗത്തെത്തിയിരുന്നു മകള്‍ ആത്മഹത്യ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും മകള്‍ക്ക് മറ്റെന്തോ സംഭവിച്ചതാണെന്ന് സംശയിക്കുന്നതായും കുടുംബം പ്രമുഖ മാധ്യമത്തോട് പറഞ്ഞു. മകളുടെ മരണത്തിലെ സത്യം പുറത്തുവരണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.

 

 

റിഫ ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഒരു സ്ത്രീയായ താന്‍ ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ജോലി ചെയ്ത് ചെലവുകള്‍ നോക്കേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ട് റിഫ പങ്കുവെച്ചിരുന്നുവെന്ന് റിഫയുടെ മാതാവ് പറയുന്നു. പോസ്റ്റ്മോര്‍ട്ടത്തിലൂടെ സത്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

 

 

റിഫയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് കുടുംബത്തിന്റെ പ്രതികരണം.ഉദ്യോഗസ്ഥര്‍ ഇതിനകം മൃതദേഹം പുറത്തെടുത്ത് കഴിഞ്ഞു. വീഡിയോ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിക്കൊണ്ട് പോസ്റ്റ്മോര്‍ട്ടം നടത്താനുള്ള സാധ്യതയാണ് അധികൃതര്‍ പരിശോധിച്ചുവരുന്നത്.

 

 

OTHER SECTIONS