ഗുരുതരാവസ്ഥയിൽ രോഗിയെയും കൊണ്ടുപോയ ആംബുലൻസ് തടഞ്ഞു; ചികിത്സ കിട്ടാതെ 70 വയസുകാരി മരിച്ചു

By Sooraj Surendran .29 03 2020

imran-azhar

 

 

കാസർകോട്: ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെയും കൊണ്ടുപോയ ആംബുലൻസ് കേരള കർണ്ണാടക അതിർത്തിയിലെ തലപ്പാടിയിൽ പോലീസ് തടഞ്ഞു. കൃത്യ സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് 70 വയസുകാരി മരിച്ചു. കർണാടക ബി സി റോഡ് സ്വദേശിയായ പാത്തുമ്മയാണ് മരിച്ചത്. ആരോഗ്യ നില അതീവ ഗുരുതരമായതിനെ തുടർന്ന് മംഗളുരുവിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകവേ തലപ്പാടി ടോൾ പ്ലാസയിൽ കർണാടക പോലീസ് വാഹനം തടയുകയായിരുന്നു. ചികിത്സ സൗകര്യം നിഷേധിക്കരുതെന്ന കേരളത്തിന്റെ അഭ്യർത്ഥ അവഗണിച്ചാണ് കർണ്ണടാക പോലീസിന്റെ ക്രൂര നടപടി. ചെക്ക് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാരെ രോഗിയുടെ ആരോഗ്യ നില ബോധ്യപ്പെടുത്തിയിട്ടും ആംബുലൻസ് തടയുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.

 

OTHER SECTIONS