റോ​ഡ് അ​പ​ക​ട​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു

By Anju N P.21 Apr, 2018

imran-azhar

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ വടക്കന്‍ ദിനാജ്പുരില്‍ റോഡ് അപകടത്തില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ ദേശീയ പാത-31 ല്‍ ചകുലിയയിലായിരുന്നു അപകടം.

 

കാറിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മുഹമ്മദ് സലിം (26), വാസിം ഖാന്‍ (16), നസ്രാന ഖടൂണ്‍ (19), ഫര്‍സാന ഖടൂണ്‍ (12) എന്നിവരാണ് മരിച്ചത്. മുഹമ്മദ് സലിം ആണ് കാര്‍ ഓടിച്ചിരുന്നത്. ഇവരുടെ അമ്മ ബാനു ബീബി ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്.

 

OTHER SECTIONS