കാബൂളില്‍ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം; ആളപായമില്ല

By mathew.11 09 2019

imran-azhar

 

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനം. ആളപായമില്ല. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.

റോക്കറ്റാക്രമണമാണ് ഉണ്ടായതെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ലോകത്തെ ഞെട്ടിച്ച 9/11 ഭീകരാക്രമണത്തിന്റെ 18ാം വാര്‍ഷിക ദിനത്തിലാണ് കാബൂളില്‍ യുഎസ് എംബസിക്ക് സമീപം ആക്രമണം ഉണ്ടായത്.

OTHER SECTIONS