മ്യാന്മാറില്‍ രോഹിംഗ്യകള്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തെന്ന് പൊലീസ്

By praveen prasannan.26 Sep, 2017

imran-azhar

യന്‍ഗോണ്‍: മ്യാന്മാറിലെ സംഘര്‍ഷബാധിതമായ രാഖിന്‍ സംസ്ഥാനത്ത് മൂന്ന് ശ്മശാനങ്ങളിലായി 45 ഹിന്ദുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍. മുസ്ളീം തീവ്രവാദികളാണ് കൊലകള്‍ക്ക് പിന്നിലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ കുറ്റപ്പെടുത്തുന്നു.

രണ്ട് കുഴിമാടങ്ങള്‍ തിങ്കളാഴ്ചയാണ് കണ്ടെത്തുന്നത്. ഇതില്‍ 20 സ്ത്രീകളുടെയും എട്ട് പുരുഷന്മാരുടെയും മൃതദേഹങ്ങളാണ് ഉണ്ടായിരുന്നത്. എട്ട് പുരുഷ മൃതശരീരങ്ങളും പത്ത് വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടേതാണ്.

ഇതിന്‍‘ 200 മീറ്റര്‍ അകലെയാണ് മറ്റൊരു കുഴിമാടം കണ്ടെത്തിയത്. ഇവിടെ പതിനേഴ് ഹൈന്ദവ ഗ്രാമീണരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

രോഹിംഗ്യന്‍ സാല്‍വേഷന്‍ ആര്‍മി എന്ന തീവ്രവാദ സംഘടനയാണ് കൂട്ടക്കൊലകല്‍ക്ക് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ആഗസ്ത് 25ന് തീവ്രവാദ സംഘടന മുപ്പത് പൊലീസ് ഔട്ട്പോസ്റ്റുകള്‍ ആക്രമിച്ച ശേഷം കാണാതായ 100 ഹിന്ദുക്കളില്‍ ഉള്‍പ്പെട്ടവരുടേതാണ് ഈ മൃതദേഹങ്ങളാണെന്നാണ് പൊലീസ് പറയുന്നത്.

മ്യാന്മാറില്‍ രോഹിംഗ്യന്‍ മുസ്ളീങ്ങളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍ രൂക്ഷമായ പശ്ചാത്തലത്തില്‍ നിരവധി രോഹിംഗ്യകള്‍ നാടുവിട്ടിട്ടുണ്ട്.

loading...