ഇരട്ട സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

By Chithra.20 10 2019

imran-azhar

 

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ രോഹിത് ശർമയ്ക്ക് ഇരട്ട സെഞ്ച്വറി. ടെസ്റ്റിലെ രോഹിതിന്റെ ആദ്യ ഇരട്ട സെഞ്ച്വറിയാണ് റാഞ്ചിയിൽ കുറിച്ചത്.

 

സെഞ്ച്വറി നേടിയ അജിൻക്യാ രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ കൂറ്റൻ സ്‌കോർ തന്നെയാണ് ലക്ഷ്യമിടുന്നത്. 250 പന്തിൽ നിന്നാണ് രോഹിത്ത് കന്നി ഇരട്ട സെഞ്ച്വറി എന്ന നേട്ടത്തിലേക്ക് കയറിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 378 റൺസ് എന്ന നിലയിലാണ് ഇന്ത്യ.

 

212 റൺസ് നേടിയ രോഹിത്തിന്റെ വിക്കറ്റ് റബാഡ നേടി. സെഞ്ച്വറിക്കാരൻ രഹാനെ നേരത്തെ തന്നെ പുറത്തായിരുന്നു. 17 റൺസുമായി രവീന്ദ്ര ജഡേജയും 6 റൺസുമായി വൃദ്ധിമാൻ സാഹയുമാണ് ക്രീസിൽ.

OTHER SECTIONS