സെഞ്ച്വറിയടിച്ച് രോഹിത്; ഇന്ത്യ മികച്ച നിലയിൽ

By Chithra.19 10 2019

imran-azhar

 

റാഞ്ചി : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. ചായക്ക് പിരിയുമ്പോൾ 205/3 എന്ന നിലയിലാണ് ഇന്ത്യ. ഓപ്പണർ രോഹിത് ശർമ്മ തകർപ്പൻ ഫോമിൽ തുടരുമ്പോൾ മികച്ച സ്‌കോർ പടുത്തുയർത്താൻ കഴിയുമെന്നാണ് ടീമിന്റെ പ്രതീക്ഷ.

 

149 പന്തിൽ നിന്നായി 108 റൺസാണ് രോഹിതിന്റെ സമ്പാദ്യം. ഒരു ടെസ്റ്റ് പരമ്പരയിൽ മൂന്ന് സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഓപ്പണറായി രോഹിത്. സുനിൽ ഗാവസ്‌കർ മാത്രമാണ് ഈ നേട്ടം നേരത്തെ കൈവരിച്ചിട്ടുള്ളത്. അജിൻക്യാ രഹാനയും മികച്ച രീതിയിൽ ദക്ഷിണാഫ്രിക്കൻ ബൗളിങ്ങിനെ പ്രതിരോധിച്ചു. 114 പന്തിൽ നിന്ന് 74 റൺസ് നേടി രഹാനെ.

 

മായങ്ക് അഗർവാളും ചേതേശ്വർ പുജാരയും ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും പെട്ടെന്ന് പുറത്തായെങ്കിലും രോഹിതും രഹാനെയും അനായാസം ദക്ഷിണാഫ്രക്കൻ പന്തുകളെ നേരിട്ടു. കഗീസോ റബാഡയ്ക്ക് രണ്ട് വിക്കറ്റുകളും നോർജെയ്ക്ക് ഒരു വിക്കറ്റും ലഭിച്ചു.

OTHER SECTIONS