തമിഴ്നാട് മുന്നറിയിപ്പു നല്‍കി, ആളിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് പരിധിയിലും താഴെ: മന്ത്രി റോഷി അഗസ്റ്റിന്‍

By സൂരജ് സുരേന്ദ്രന്‍.18 11 2021

imran-azhar

 

 

തിരുവനന്തപുരം: ആളിയാര്‍ അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് തമിഴ്നാട് മുന്നറിയിപ്പ് നല്കിയിരുന്നുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

 

അതേസമയം പാലക്കാട്ടെ ജനങ്ങള്‍ക്ക് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.

 

ഈ സാഹചര്യത്തിൽ പാലക്കാട്ടെ പുഴകളിൽ കുത്തൊഴുക്കാണുണ്ടായത്. ചിറ്റൂർ പുഴ നിറഞ്ഞൊഴുകുകയാണ്.

 

യാക്കരപ്പുഴയിലേക്കും അധിക വെള്ളമെത്തി. അതേസമയം വിവരം കലക്ടറേറ്റിലെ ദുരന്തനിവാരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.

 

ആളിയാര്‍ അണക്കെട്ടിൽ ജലനിരപ്പ് പരിധിയിലും താഴെയാണെന്നും മന്ത്രി അറിയിച്ചു.

 

നേരത്തെ ഡാം തുറക്കുന്നത് സംബന്ധിച്ച് കേരള ജലവിഭവ വകുപ്പിനേയും പൊലീസിനേയും അറിയിച്ചെന്ന് തമിഴ്നാട് അധികൃതര്‍ പറഞ്ഞിരുന്നു.

 

OTHER SECTIONS