അന്നമ്മയെ കൊന്നത് റോയിക്ക് അറിയാമായിരുന്നു, സിലിയെ കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചു; ജോളിയുടെ പുതിയ മൊഴികൾ

By Chithra.12 10 2019

imran-azhar

 

കോഴിക്കോട് : കൂടത്തായിലെ കൂട്ടകൊലപാതകങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ തുടർന്ന് ഒന്നാം പ്രതി ജോളി. അന്നമ്മയെ കൊന്നത് ആദ്യ ഭർത്താവ് റോയിക്ക് അറിയാമായിരുന്നു എന്നാണ് ജോളി അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

 

രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയെ കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചിരുന്നുവെന്നും ജോളി മൊഴി നൽകി. അന്നമ്മയിൽ നിന്ന് ജോളി പണം കടം വാങ്ങിയിരുന്നെനും ഇത് അന്നമ്മ തിരികെ ചോദിച്ചതിലുള്ള ദേഷ്യത്തിലാണ് അന്നമ്മയെ കൊല്ലാൻ തീരുമാനിച്ചതെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.

 

സിലിയെ കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെന്നും ആദ്യ തവണ വിഷത്തിന്റെ അളവ് കുറഞ്ഞതിനാൽ ഒന്നും സംഭവിച്ചില്ലെന്നും രണ്ടാം വട്ടത്തെ വിഷം കലർത്തിയ ഭക്ഷണം കഴിക്കാൻ സിലി തയ്യാറാകാത്തതിനാൽ മരണം സംഭവിച്ചില്ലെന്നും ജോളി പറഞ്ഞു. പിന്നീട് 2016ൽ ഒരു കല്യാണത്തിന് പങ്കെടുക്കവെ സയനൈഡ് കലർത്തിയ ഭക്ഷണണം സിലിക്ക് നൽകുകയും തുടർന്ന് ദന്തലാശുപത്രിയിൽ പോയപ്പോൾ ജോളി കൂടെ പോവുകയും ചെയ്തു. ആശുപത്രിയിൽ വെച്ച് കുഴഞ്ഞുവീണ സിലിക്ക് ജോളി കൈയിൽ കരുതിയ സയനൈഡ് കലർത്തിയ വെള്ളം നൽകുകയും ചെയ്തു. മരണം ഉറപ്പിക്കാൻ വേണ്ടിയാണ് ജോളി ശീലിക്കും ഷാജുവിനുമൊപ്പം ആശുപത്രിയിലേക്ക് പോയത്.

OTHER SECTIONS