സ്ത്രീകള്‍ക്ക് ഡ്രൈവിങ് നിരോധിച്ച സൗദിയിൽ സ്ത്രീകള്‍ പറത്തിയ വിമാനം പറന്നിറങ്ങി

By Sooraj Surendran .30 11 2019

imran-azhar

 

 

ജിദ്ദ: സ്ത്രീകൾ വാഹനമോടിക്കുന്നതിന് അനുവാദമോ, അവകാശമോ ഇല്ലാത്ത നാടാണ് സൗദി അറേബ്യ. ചരിത്രം തിരുത്തിയെഴുതി സൗദി അറേബ്യയിലെ ജിദ്ദയില്‍ സ്ത്രീകൾ പറത്തിയ വിമാനം പറന്നിറങ്ങി. പൈലറ്റുമാരും വിമാന ജീവനക്കാരും എല്ലാം സ്ത്രീകള്‍ മാത്രമായ വിമാനമാണ് ജിദ്ദയിൽ പറന്നിറങ്ങിയത്. ബ്രൂണെയില്‍ നിന്നും ജിദ്ദയിലേക്കായിരുന്നു യാത്ര. ക്രൂ കാപ്റ്റന്‍ ഷരീഫ സറീന, സീനിയര്‍ ഫസ്റ്റ് ഓഫീസര്‍മാരായ സരീന നോര്‍ദിന്‍, ഡി കെ നാദിയ എന്നിവരാണ് വനിതകള്‍ മാത്രം പറത്തിയ വിമാനത്തിന്റെ മുഖ്യ പൈലറ്റുമാര്‍. എല്ലാ ജീവനക്കാരും ബ്രൂണെയില്‍ നിന്നുള്ള മുസ്ലീം വനിതകളാണ്. ഇവർ വിമാനം പരത്തുന്ന ദൃശ്യങ്ങൾ റോയല്‍ ബ്രൂണെ എയര്‍ലൈന്‍സ് തങ്ങളുടെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പുറത്തുവിട്ടത്.

 

OTHER SECTIONS