ഉല്‍പ്പാദനം നിര്‍ത്തി ചില ബുള്ളെറ്റുകള്‍

By online desk .15 01 2020

imran-azhar

 

ഡല്‍ഹി: രാജകീയ ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്റെ ബുള്ളറ്റ് 500, തണ്ടര്‍ബേര്‍ഡ് 500, തണ്ടര്‍ബേര്‍ഡ് 500എക്സ് മോഡലുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ നിര്‍ത്തിയതായി സൂചന.

കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെ ബുക്കിംഗ് വിഭാഗത്തില്‍നിന്നും ഈ വാഹനങ്ങളെ നീക്കം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്ലാസിക് 500 മോട്ടോര്‍സൈക്കിളും നിര്‍ത്തിയതായി പറയുന്നു എന്നാല്‍ നിലവില്‍ സ്റ്റോക്ക് ഉള്ളതിനാല്‍ ക്ലാസിക് 500 മോഡലിന്റെ ബുക്കിംഗ് ഇപ്പോഴും സ്വീകരിക്കുന്നുണ്ട്.

 

500 സിസി മോഡലുകളുടെ ഡിമാന്‍ഡ് കുറയുന്നതാണ് ഉല്‍പ്പാദനം അവസാനിപ്പിക്കാന്‍ പ്രധാന കാരണമായി പറയുന്നത്

OTHER SECTIONS