സ്ത്രീകളെ ട്രെയിനില്‍ വച്ച് ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ; ആര്‍.പി.എഫ് ശുപാര്‍ശ നൽകി

By Sarath Surendran.23 09 2018

imran-azhar

 

 

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അനുമതിയും വേണമെന്ന് ആര്‍പിഎഫ് ആവശ്യപ്പെട്ടു. ഇതിനായി നിലവിലെ റെയില്‍വേ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാന്നും ആര്‍.പി.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളെ ട്രെയിനില്‍ വച്ച് ആക്രമിക്കുന്നവര്‍ക്ക് മൂന്നുവര്‍ഷം തടവ് ശിക്ഷ നൽകാനുള്ള തീരുമാനവും ഒരുങ്ങുന്നുണ്ട്. ഇത് ബന്ധപ്പെട്ട ശുപാര്‍ശ റെയില്‍വേ സംരക്ഷണ സേന അംഗീകാരത്തിനായി സമര്‍പ്പിച്ചു. ഉടൻ നടപ്പിലാക്കുമെന്ന് വിശ്വാസത്തിലാണ് ശുപാർശ സമർപ്പിച്ചിട്ടുള്ളത്.

 

ഇന്ത്യന്‍ ശിക്ഷാ നിയമം - ഐപിസി പ്രകാരമാണ് നിലവില്‍ ട്രെയിനിലെ സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്ക് കേസെടുക്കുന്നത്. ഒരുവര്‍ഷം മാത്രമാണ് പരമാവധി ശിക്ഷയായി കുറ്റക്കാർക്ക് ലഭിക്കുക. സ്ത്രീകള്‍ക്കെതിരെയും കുട്ടികൾക്ക് നേരെയും ട്രെയിനിനുള്ളില്‍ വെച്ച് അതിക്രമങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ആര്‍.പി.എഫിന്റെ ഈ ശുപാര്‍ശ.

OTHER SECTIONS