ട്രോളുകൾ പ്രചരിപ്പിക്കുന്നതിനോട് എതിരാണെന്ന്: ആർഎസ്എസ്

By BINDU PP.13 Sep, 2017

imran-azhar
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ ട്രോളുകൾ പ്രചരിപ്പിക്കുന്നതിനെ വിമർശിച്ച് ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് രംഗത്ത്. എതിരാളികൾക്കെതിരെ വിദ്വേഷങ്ങളും ട്രോളുകളും പ്രചരിപ്പിക്കുന്നതിനോട് ആർഎസ്എസ് എതിരാണ്. ഇത്തരക്കാരെ ഞങ്ങൾ പിന്തുണക്കില്ല. ട്രോളുകൾ ഒരാളുടെ അരയ്ക്കു താഴെ ഇടിയ്ക്കുന്നതുപോലെയാണെന്നും ഡൽഹിയിൽ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

OTHER SECTIONS