ശ്യാംപ്രസാദ് വധം: 22ന് സംസ്ഥാനത്ത് എബിവിപി വ്യാപക വിദ്യാഭ്യാസബന്ദ് ആചരിക്കും

By Anju.20 Jan, 2018

imran-azhar

 

 

കണ്ണൂര്‍: ആര്‍എസ്എസ് പ്രവര്‍ത്തകനായ കാക്കയങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായ ശ്യാംപ്രസാദിന്റെ (24) കൊലപാതകത്തില്‍ പ്രതിഷേധിച്ച് 22നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് എബിവിപി അറിയിച്ചു. തങ്ങളുടെ മൂന്നാമത്തെ പ്രവര്‍ത്തകനെയാണു പോപുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തുന്നതെന്നും കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നും എബിവിപി ദേശീയ സെക്രട്ടറി ഒ.നിധീഷ് ആവശ്യപ്പെട്ടു.

 

കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് 20, 21 തീയതികളില്‍ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും രാജ്യത്തെ മുഴുവന്‍ ജില്ലാകേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു ദേശീയ ജനറല്‍ സെക്രട്ടറി ആശിഷ് ചൗഹാന്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്യാമപ്രസാദിനെ കാറിലെത്തിയ മുഖംമൂടി സംഘം വെട്ടിക്കൊന്നത്. കാക്കയങ്ങാട് ഐ.ടി.ഐ. എ.ബി.വി.പി. യൂണിറ്റ് അംഗമാണ് ശ്യാമപ്രസാദ് . സംഭവത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നാലുപേരെ അറസ്റ്റ് ചെയ്തിരുന്നു.

 

OTHER SECTIONS