പൗരത്വ ബില്ലിനെതിരെയുള്ള സംയുക്ത സത്യാഗ്രഹം ആരംഭിച്ചു

By Chithra.16 12 2019

imran-azhar

 

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന് ശക്തമായ താക്കീത് നൽകി ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി നടത്തുന്ന സത്യാഗ്രഹത്തിന് തുടക്കമായി. പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് സത്യാഗ്രഹം നടക്കുന്നത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് മണി വരെയാണ് പ്രതിഷേധ സൂചകമായി സത്യാഗ്രഹം.

 

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എൽഡിഎഫ്, യുഡിഎഫ് കക്ഷിനേതാക്കൾ എന്നിവരും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ ബിൽ പിൻവലിക്കുക, ഭരണഘടനയിൽ എഴുത്തുവെച്ചിട്ടുള്ള മൂല്യങ്ങൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് സത്യാഗ്രഹം സംഘടിപ്പിച്ചിരിക്കുന്നത്.

 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹം നടക്കുന്ന സാഹചര്യത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പൊലീസ് സുരക്ഷ കർശനമാക്കി.

OTHER SECTIONS