കോവിഡ് പ്രതിരോധിക്കുന്നതിനുള്ള രണ്ടാമത്തെ വാക്‌സിന് റഷ്യ അനുമതി നല്‍കി

By Sooraj Surendran.14 10 2020

imran-azhar

 

 

മോസ്‌കോ: കോവിഡ് പ്രതിരോധത്തിനായുള്ള രണ്ടാമത്തെ വാക്സിൻ പരീക്ഷണത്തിനും റഷ്യ അനുമതി നൽകി. റഷ്യ നിലവില്‍ ആഭ്യന്തരമായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്ന സ്പുട്‌നിക്-5 വാക്‌സിന്‍ ഇതുവരെ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തിട്ടില്ല, ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ വാക്സിൻ പരീക്ഷണത്തിനും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ അനുമതി നൽകിയിരിക്കുന്നത്. എപിവാക്‌കൊറോണ(EpiVacCorona) എന്ന വാക്സിൻ പരീക്ഷണാടിസ്ഥാനത്തിൽ 100 പേർക്ക് നൽകിയിരുന്നു. സൈബീരിയയിലെ 5000 പേരുള്‍പ്പെടെ 30,000 പേർക്ക് പരീക്ഷണാടിസ്ഥാനത്തിൽ വൈകാതെ നൽകുമെന്നാണ് സൂചന. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്സിൻ വികസിപ്പിച്ചത്. അതേസമയം ഇന്ത്യയിലും ഇന്ത്യയിലും സ്പുട്‌നിക് ആദ്യഘട്ട പരീക്ഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്.

 

OTHER SECTIONS