ഉക്രെയിനിലെ 118 ഇടങ്ങളില്‍ റഷ്യയുടെ ബോംബാക്രമണം ; നിരവധി മരണം

ഉക്രേനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 118 ഇടങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തിയതായി ഉക്രേന്‍ പ്രതിരോധ മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ. ഈ വര്‍ഷം ഉക്രേനിയന്‍ നടന്ന ഏറ്റവും കനത്ത ആക്രമണമാണിത്.

author-image
Web Desk
New Update
ഉക്രെയിനിലെ 118 ഇടങ്ങളില്‍ റഷ്യയുടെ ബോംബാക്രമണം ; നിരവധി മരണം

കീവ്: ഉക്രേനിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമായി 118 ഇടങ്ങളില്‍ റഷ്യ ബോംബാക്രമണം നടത്തിയതായി ഉക്രേന്‍ പ്രതിരോധ മന്ത്രി ഇഹോര്‍ ക്ലൈമെന്‍കോ. ഈ വര്‍ഷം ഉക്രേനിയന്‍ നടന്ന ഏറ്റവും കനത്ത ആക്രമണമാണിത്. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും, പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഉക്രെനിലെ അവ്ധിവ്ക നഗരത്തിനു നേരെ 40-ലധികം ഷെല്ലാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 20 ല്‍ അധികം ബോംബാക്രമണം ഉക്രെന്‍ പ്രതിരോധിച്ചതായി ഉക്രെന്‍ പ്രതിരോധ മന്ത്രാലയവും അറിയിച്ചു.

റഷ്യയുടെ ആക്രമണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പ് നല്‍കിയതായി ഉക്രെയിന്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

ബഖ്മുത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ ഉക്രേന്‍ തിരിച്ചുപിടിക്കുന്നതിനിടെ വടക്കുകിഴക്കന്‍ ഖാര്‍കിവ് മേഖലയിലെ കുപ്യാന്‍സ്‌ക് പട്ടണത്തില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു.

തെക്കന്‍ നഗരമായ നിക്കോപോളിലെ ഡിനിപ്രോ നദിയുടെ തീരത്തുള്ള ഫ്‌ലാറ്റുകള്‍, കടകള്‍, ഫാര്‍മസി എന്നിവയ്ക്ക് നേരെയും, എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെയും കഴിഞ്ഞ ദിവസം റഷ്യയുടെ ഡ്രോണ്‍ ആക്രമണമുണ്ടായി. ഉക്രെയ്‌നിലെ ഏറ്റവും വലിയ റിഫൈനറിയായിരുന്നു ക്രെമെന്‍ചുക്.

റഷ്യ കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിക്കുന്നതില്‍ ഉക്രെയ്‌നിന്റെ പ്രത്യാക്രമണം ഇതുവരെ കാര്യമായ പുരോഗതി കൈവരിച്ചിട്ടില്ല.

അടുത്തിടെ നടന്ന ഉക്രേനിന്റെ ആക്രമണത്തില്‍ റഷ്യയുടെ കപ്പല്‍ ആസ്ഥാനത്തെ ബാധിക്കുകയും റഷ്യ പിടിച്ചെടുത്ത ക്രിമിയ മേഖല വിടാന്‍ റഷ്യന്‍ കപ്പലുകള്‍ നിര്‍ബന്ധിതമാവുകയും ചെയ്തിരുന്നു.

കൂടുതല്‍ നൂതനമായ ആയുധങ്ങള്‍ അടിയന്തിരമായി നല്‍കാനും ഐക്യത്തോടെ തുടരാനും കീവിന്റെ സഖ്യകക്ഷികളോട് ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.

നാറ്റോയില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചിട്ടും ഉക്രെയ്ന്‍ യുദ്ധത്തില്‍ പരാജയപ്പെടുകയാണെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു ബുധനാഴ്ച പറഞ്ഞിരുന്നു.

അതേ സമയം, ഉക്രെയ്നിനും ഇസ്രായേലിനുമായി 106 ബില്യണ്‍ ഡോളറിന്റെ സഹായം യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രഖ്യാപിച്ചു.

2022 ഫെബ്രുവരിയിലാണ് ഉക്രെയ്നില്‍ റഷ്യന്‍ അധിനിവേശം ആരംഭിക്കുന്നത്.

russia ukraine war Latest News newsupdate