By Priya.16 05 2022
കീവ്: യുക്രെയിനില്‍ 80 ദിവസമായി നടത്തുന്ന ആക്രമണത്തിനിടെ നിര്‍ണ്ണായക പിന്മാറ്റം നടത്തി റഷ്യ. കീവിന് സമീപമുള്ള കാര്‍കീവില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനാണ് തീരുമാനം. ശക്തമായ ബോംബാക്രമണത്തില്‍ തകര്‍ത്തെറിഞ്ഞ നഗരത്തില്‍ നിന്നാണ് റഷ്യയുടെ പിന്മാറ്റം. എന്നാല്‍ യുക്രെയ്ന് മേല്‍ നിയന്ത്രണം പിടിക്കാന്‍ നിര്‍ണ്ണായക മേഖലകളില്‍ സൈനിക സാന്നിദ്ധ്യം തുടരുമെന്ന സൂചനയും പ്രതിരോധ വിദഗ്ധര്‍ നല്‍കുന്നുണ്ട്.ഇതിനിടെ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് മരിയൂപോളില്‍ നിന്ന് ജനങ്ങള്‍ പുറത്തുകടക്കുകയാണ്. 1000 കാറുകളിലായി നിരവധി പേര് യുക്രെയ്ന് നിയന്ത്രിത സാഫ്രോസിയയിലെത്തിയെന്ന് സന്നദ്ധസംഘടനകള്‍ അറിയിച്ചു.
ഇതിനിടെ റഷ്യന്‍ സൈന്യം കടന്നുകയറിയ ലിസിയം മേഖലയില്‍ യുക്രെയ്ന് സൈന്യം തിരിച്ചടിച്ചെന്നും കനത്തനാശം അധിനിവേശ സൈന്യത്തിനുണ്ടായെന്നും മേഖലാ ഗവര്‍ണര്‍ അറിയിച്ചു. ഡോബാസില് പൂര്‍ണ്ണ വിജയം നേടാനായിട്ടില്ലെന്നും സൈന്യം വിജയം നേടുമെന്നും പുടിന് ആവര്‍ത്തിച്ചു. മരിയൂപോളില്‍ യുക്രെയ്ന് സൈന്യത്തിന് നേരെ ആക്രമണം തുടരുമെന്നും പ്രദേശവാസികളെ ഒഴുപ്പിക്കുന്നതില്‍ റഷ്യ അനുവാദം നല്‍കിയെന്നും പുടിന് പറഞ്ഞു