വ്യോമാതിർത്തി ലംഘിച്ചു: റഷ്യൻ വിമാനത്തിന് നേരെ ദക്ഷിണ കൊറിയ വെടിയുതിർത്തു

By Sooraj Surendran .23 07 2019

imran-azhar

 

 

സിയൂൾ: വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് റഷ്യൻ നിരീക്ഷണ വിമാനത്തിന് നേരെ ദക്ഷിണ കൊറിയ വെടിയുതിർത്തു. ദോക്തോ/തകേഷിമ ദ്വീപുകൾക്ക് മുകളിലൂടെ റഷ്യ വിമാനം പറത്തിയെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. റഷ്യൻ നിരീക്ഷണ വിമാനം തുടർച്ചയായി രണ്ട് തവണ വ്യോമാതിർത്തി ലംഘിച്ചുവെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. അതേസമയം റഷ്യ ദക്ഷിണ കൊറിയയുടെ ആരോപണം നിഷേധിച്ചു. വ്യോമാതിർത്തി ലംഘിച്ചിട്ടില്ലെന്നും സമുദ്രത്തിലെ നിഷ്പക്ഷ മേഖലയിലൂടെയാണ് സൈനികാഭ്യാസത്തിന്റെ ഭാഗമായി ബോംബർ വിമാനങ്ങൾ പറന്നതെന്നും മോസ്‌കോ അറിയിച്ചു. വിമാനങ്ങൾക്ക് നേരെ വെടിയുതിർത്തിട്ടില്ലെന്നും റഷ്യ വ്യക്തമാക്കി.

OTHER SECTIONS