റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ് രാജിവെച്ചു

By Sooraj Surendran .15 01 2020

imran-azhar

 

 

മോസ്‌കോ: മന്ത്രിസഭയിലും ഭരണഘടനയിലും പുതിയ മാറ്റങ്ങൾ വരുത്തുമെന്ന പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്റെ പ്രഖ്യാപനത്തെ തുടർന്ന് റഷ്യൻ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവും തന്റെ നേതൃത്വത്തിലുള്ള സർക്കാരും രാജിവെച്ചു. റഷ്യൻ മാധ്യമങ്ങളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് ദിമിത്രി മെദ്‌വദേവിന്റെ രാജി വാർത്ത പുറത്തുവിട്ടത്. പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍ രാജി സ്വീകരിച്ചതായാണ് വിവരം. രണ്ട് തവണ മാത്രമേ ഒരാള്‍ പ്രസിഡന്റ് ആവാന്‍ സാധിക്കൂ, തുടങ്ങി സുപ്രധാന മാറ്റങ്ങൾ ഭരണഘടനയില്‍ വരുത്തുമെന്ന് പുതിൻ സ്റ്റേറ്റ് ഓഫ് ദി നേഷൻ പ്രസംഗത്തിൽ പറഞ്ഞിരുന്നു. തുടർന്നാണ് ദിമിത്രി മെദ്‌വദേവ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി എന്ന പുതിയ തസ്തികയിൽ രാജിവെച്ച മെദ്‌വദേവിനെ നിയമിക്കുമെന്നും പുതിൻ അറിയിച്ചു.

 

OTHER SECTIONS