രണ്ട് ദിവസത്തെ സന്ദർശനത്തിനായി വ്ലാഡിമിർ പുച്ചിൻ യുഎഇയിൽ

By Chithra.15 10 2019

imran-azhar

 

അബുദാബി : രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിൻ യുഎഇയിലെത്തി. പതിനഞ്ചോളം സുപ്രധാന കരാറുകളിൽ യുഎഇയും റഷ്യയും തമ്മിൽ ഒപ്പുവെയ്ക്കാനും ധാരണയാകും.

 

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു റഷ്യൻ നേതാവ് യുഎഇ സന്ദർശിക്കുന്നത്. രാജകീയ സ്വീകരണമാണ് അബുദാബിയിലെത്തിയ പുച്ചിന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നൽകിയത്. റഷ്യൻ വാരാഘോഷത്തിനും എമിറേറ്റ്സ് പാലസിൽ സാംസ്‌കാരിക പരിപാടികളോടെ തുടക്കമായി.ഊർജം, ടൂറിസം, ബഹിരാകാശം, വാണിജ്യം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളിൽ പരസ്പര ധാരണയോടുകൂടി കരാറുകളിൽ ഒപ്പുവെയ്ക്കുകയും ചെയ്തിട്ടുണ്ട് ഇരുരാജ്യങ്ങളും.

OTHER SECTIONS