റഷ്യന്‍ പ്രതിനിധി ഗ്രീസില്‍ മരിച്ച നിലയില്‍

By Greeshma G Nair.10 Jan, 2017

imran-azhar

 

 

ഏഥന്‍സ്റ: റഷ്യന്‍ നയതന്ത്രപ്രതിനിധി ആന്ദ്രേ മലാനിനിനെ(54) ഗ്രീസിന്റെ തലസ്ഥാനമായ ഏഥന്‍സിലെ വസതിയിലെ   കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദ്രോഗമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

 

കോണ്‍സുലാര്‍ വിഭാഗം മേധാവിയായിരുന്നു. മൃതദേഹത്തില്‍ സംശയാസ്പദമായ പാടുകളോ മറ്റോ കണ്ടെത്തിയിട്ടില്ല. മൂന്നാഴ്ച മുന്‍പാണ് തുര്‍ക്കിയിലെ റഷ്യന്‍അംബാസിഡര്‍ ആന്ദ്രേ കാര്‍ലോവിനെ പോലീസ് ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊന്നത്. ഇതിന്റെ വിവാദം കെട്ടടങ്ങും മുന്‍പാണ് ഗ്രീക്കിലെ നയതന്ത്ര പ്രതിനിധിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

OTHER SECTIONS