മഞ്ജുവിന്റെ വീടിന് നേരെ ഗുണ്ടകളുടെ ആക്രമണം; ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്ന് മഞ്ജു

By Sarath Surendran.20 10 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല കയറാനൊരുങ്ങിയ ചാത്തന്നൂര്‍ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആര്‍എസ്എസ്-ബിജെപി ഗുണ്ടകളുടെ ആക്രമണം.

 

ഒരുസംഘം ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ മഞ്ജുവിന്റെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് അക്രമികൾ വീട്ടിൽ കയറി ആക്രമണം നടത്തിയത്. വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ ഒരു സംഘം വീട്ടുപകരണങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുകയും ജനല്‍ ചില്ലുകള്‍ അടിച്ചു പൊട്ടിക്കുകയും ചെയ്തു.

 

എന്നാൽ, തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നും ശബരിമലയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും എസ് പി മഞ്ജു വ്യക്തമാക്കി. വീണ്ടും തിരികെയെത്തുമെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

 

മഴയും മോശം കാലാവസ്ഥയും മൂലമാണ് ഇന്ന് മല കയറാന്‍ പൊലീസ് അനുവദിക്കാതിരുന്നതെന്നും പമ്പയിൽ സൗകര്യങ്ങള്‍ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

 

 

 

OTHER SECTIONS