By online desk .28 11 2020
ശബരിമലയിലെ സ്ഥിതിഗതികൾ വിവരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദേവസ്വം ബോർഡ് പ്രസിഡന്റായ എൻ. വാസു. 13529 തീർഥാടകരാണ് ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്താനെത്തിയത്.ഇന്നലെ വരെ നിലയ്ക്കലിൽ നടത്തിയ പരിശോധനയിൽ 37 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സന്നിധാനത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒൻപതുപേർക്കും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കിയിരിക്കുന്നത്.
ബോർഡിൻ്റെ അഭിപ്രായമനുസരിച്ച് ശബരിമലയിൽ ഭക്തരുടെ എണ്ണം കുറച്ച് കൂടി കൂട്ടാനാകുമെന്ന് എൻ വാസു പറഞ്ഞു. വർധിപ്പിക്കാവുന്ന എണ്ണം എത്ര വരെയെന്ന് സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും പ്രസിഡന്റ് പറഞ്ഞു. ഇക്കാര്യത്തിൽ തിങ്കളാഴ്ച തീരുമാനമുണ്ടാകും. ശേഷമായിരിക്കും വെർച്വൽ ക്യൂ ബുക്കിങ്ങ് തുടങ്ങുകയെന്ന് എൻ വാസു അറിയിച്ചു.