ശബരിമല യുവതീപ്രവേശനം: ദേവസ്വം ബോര്‍ഡിനു വേണ്ടി ആര്യാമ സുന്ദരം ഹാജരാകും

By Online Desk.09 11 2018

imran-azhar

 

 

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ടു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ആര്യാമ സുന്ദരം ഹാജരാകുമെന്നു പ്രസിഡന്റ് എ. പത്മകുമാര്‍. യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ 13ന് പരിഗണിക്കുമ്പോള്‍ ആര്യാമ സുന്ദരം ദേവസ്വം ബോര്‍ഡിന്റെ നിലപാട് അറിയിക്കും. വിധിയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എന്തു തീരുമാനം എടുത്താലും അതു നടപ്പിലാക്കാനുള്ള പൂര്‍ണബാധ്യത ഭരണഘടനാസ്ഥാപനമായ ദേവസ്വം ബോര്‍ഡിനുണ്ട്. ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയില്‍ ദേവസ്വം ബോര്‍ഡിനു കോടതിയില്‍ അഭിപ്രായം പറയേണ്ട സാഹചര്യം വന്നാല്‍ മാത്രമായിരിക്കും നിലപാടു വ്യക്തമാക്കുകയെന്നും പത്മകുമാര്‍ അറിയിച്ചു. ആര്യാമ സുന്ദരവുമായി ചര്‍ച്ച നടത്താനും ആവശ്യമായ വിവരങ്ങള്‍ കൈമാറാനും ദേവസ്വം കമ്മിഷണര്‍ എന്‍.വാസുവിനെ ചുമതലപ്പെടത്തിയിട്ടുണ്ടെന്നും പത്മകുമാര്‍ അറിയിച്ചു.

OTHER SECTIONS