ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല ;കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡിജിപി

By Anju N P.15 11 2018

imran-azhar

നിലയ്ക്കല്‍:ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്. നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പോലീസിന്റെ ഉന്നതതല അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രമാവും നട അടച്ചശേഷം സന്നിധാനത്ത് തങ്ങാന്‍ അനുമതി. ശബരിമലയിലെ ഏത് സാഹചര്യവും നേരിടാന്‍ എല്ലാ തയ്യാറെടുപ്പും പോലീസ് നടത്തിക്കഴിഞ്ഞുവെന്നും ഡിജിപി പറഞ്ഞു. തൃപ്തി ദേശായി മെയില്‍ അയച്ചിരുന്നു. എന്നാല്‍, അവരുടെ സന്ദര്‍ശനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

OTHER SECTIONS