ശബരിമല മകരവിളക്ക് ഇന്ന്

By Anju N P.14 Jan, 2018

imran-azhar

 

ശബരിമലയില്‍ മകരവിളക്കും മകരജ്യോതി ദര്‍ശനവും ഇന്ന് നടക്കും. വൈകീട്ട് ആറ് മണിയോടെ നടക്കുന്ന ദീപാരാധന വേളയില്‍ പൊന്നമ്പലമേട്ടില്‍ തെളിക്കുന്ന ദീപമാണ് മകരജ്യോതി. തീര്‍ത്ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെടുന്ന സന്നിധാനത്ത് എല്ലാ ഒരുക്കങ്ങളും അധികൃതര്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

 

മകരവിളക്ക് ദിനത്തില്‍ പ്രത്യേക ചടങ്ങുകളാണ് സന്നിധാനത്ത് നടക്കുന്നത്. ശുദ്ധിക്രിയകള്‍ ഇന്നലെ തന്നെ ആരംഭിച്ചിരുന്നു. ഉച്ചയ്ക്കാണ് മകര സംക്രമം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും അഭിഷേകത്തിനായി കൊണ്ടുവന്ന നെയ്യ് ഈ സമയം അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്യും. തുടര്‍ന്ന് മകര സംക്രമ പൂജ നടക്കും. വൈകീട്ട് 5 മണിയോടെ തിരുവാഭരണ ഘോഷയാത്ര ശരംകുത്തിയില്‍ എത്തും. പിന്നീട് സോപാനത്ത് എത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തില്‍ ഏറ്റുവാങ്ങും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന സമയത്ത് കിഴക്കന്‍ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിക്കുകയും പൊന്നല മേട്ടില്‍ മകരജ്യോതി ദൃശ്യമാവുകയും ചെയ്യും.

 

വിവിധ സേനാ വിഭാഗങ്ങളില്‍ നിന്നായി 5200 ഓളം പേരെയാണ് മകരവിളക്ക് ദിവസം സുരക്ഷക്കായി വിന്യസിച്ചിരിക്കുന്നത്. 10 ആംബുലന്‍സുകള്‍ പമ്പയിലും സേനയുടെ ഹെലികോപ്ടറുകള്‍ നിലക്കലും തയ്യാറാക്കി നിര്‍ത്തും. 1200 ബസുകള്‍ കെ എസ് ആര്‍ ടി സി വിവിധ ഡിപ്പോകളിലേക്ക് സര്‍വീസ് നടത്തും.

OTHER SECTIONS