ഉച്ചസ്ഥായിലായി ശരണം വിളികൾ; പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു

By സൂരജ് സുരേന്ദ്രൻ .14 01 2021

imran-azhar

 

 

ശബരിമല: ഭക്തരുടെ കാത്തിരിപ്പിനൊടുവിൽ പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. സന്നിധാനത്തെത്തിയ തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റിയും ചേര്‍ന്ന് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി.

 

ദീപാരാധനയ്ക്ക് പിന്നാലെ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ മൂന്ന് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു.

 

കോവിഡ് സാഹചര്യത്തില്‍ കര്‍ശന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ഇത്തവത്തെ മകര വിളക്ക് ദര്‍ശനം.

 

5000 പേര്‍ക്കാണ് സന്നിധാനത്ത് ജ്യോതി ദര്‍ശിക്കാനുള്ള അവസരമുണ്ടായിരുന്നത്. സന്നിധാനത്തു നിന്ന് മാത്രമേ ഇക്കുറി ജ്യോതി ദർശിക്കാൻ അനുമതിയുണ്ടായിരുന്നുള്ളു.

 

പാഞ്ചാലിമേട്, പുല്‍മേട്, പരുന്തുപാറ തുടങ്ങി സാധാരണ തീര്‍ഥാടകര്‍ തടിച്ചുകൂടാറുള്ള സ്ഥലങ്ങളില്‍നിന്നൊന്നും ഇത്തവണ വിളക്ക് കാണാന്‍ അനുവദിച്ചിരുന്നില്ല.

 

OTHER SECTIONS