ദീപപ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം

By online desk .29 11 2020

imran-azhar


തൃക്കാർത്തിക ദിനത്തിൽ ദീപാലങ്കാരങ്ങളാൽ പ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം.കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ നെയ് വിളക്ക് തന്ത്രി തെളിച്ചതോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര പരിസരത്തുള്ള മൺചിരാതുകളും തെളിയിച്ചു.

 

പ്രധാന ചടങ്ങ് അങ്കി ചാർത്തിയുള്ള പ്രത്യേക ദീപാരാധനയായിരുന്നു.കാർത്തിക പ്രമാണിച്ച്‌
ശതകലശാഭിഷേകം,കളഭാഭിഷേകം എന്നിവയും നടന്നു.ക്ഷേത്ര ജീവനക്കാരും ഭക്തരും ചേർന്നാണ് കാർത്തിക ദീപം തെളിച്ചത്.

OTHER SECTIONS