ശ​ബ​രി​മ​ല നട ഇ​ന്ന് തു​റ​ക്കും

By uthara .11 02 2019

imran-azhar

 

പത്തനംതിട്ട: ശബരിമല ക്ഷേത്ര നട കുംഭമാസ പൂജകൾക്ക് വേണ്ടി ഇന്ന് വൈകുന്നേരം അഞ്ചിനു തുറക്കും. മഹാഗണപതിഹോമത്തോടെ ആകും ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് തുടക്കം കുറിക്കുന്നത് . നട അടയ്ക്കുന്നത് 17നു രാത്രിയോടെയാണ് .

 

ശബരിമലയിൽ സുരക്ഷാക്രമീകരണങ്ങൾ ഏറെ ശക്തിപ്പെടുത്തികൊണ്ട് ഇന്നലെ പോലീസ് സേന ചുമതലയേറ്റു.ആദ്യഘട്ടത്തിൽ 700 അംഗ പോലീസ് സംഘമാണ് ലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള ഭാഗങ്ങളിൽ എത്തിയിരിക്കുന്നത് .ഓരോ എസ്പിമാരും അവരോടൊപ്പം രണ്ട് ഡിവൈഎസ്പിമാർ വീതം സന്നിധാനം, പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിൽ ചുമതലയേറ്റു കഴിഞ്ഞു .

 

എല്ലാ സ്ഥലങ്ങളിലും നാലു വീതം സിഐമാരും ഡ്യൂട്ടിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട് . ഇതിനൊടകം തന്നെ നിലയ്ക്കൽ മുതൽ സന്നിധാനംവരെയുള്ള ഭാഗത്ത് നട തുറന്നിരിക്കുന്ന എല്ലാ ദിവസങ്ങളിലും നിരോധനാജ്ഞ വേണമെന്ന് പോലീസ് ആവശ്യപ്പെടുകയും ചെയ്തു .

OTHER SECTIONS