ശബരിമല വിധി: സം​സ്ഥാ​ന​ത്ത് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശം

By online desk .13 11 2019

imran-azhar

 

 

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വ്യാഴാഴ്ച അന്തിമ വിധി പ്രഖ്യാപിക്കും. രാവിലെ 10:30ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിധി പ്രഖ്യാപിക്കും. വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് പോലീസ് കർശന ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. 56 പുനഃപരിശോധന ഹർജികളിലാണ് കോടതി വിധി പ്രഖ്യാപിക്കുക. യുവതി പ്രവേശന വിധിക്കെതിരെ പുനഃപരിശോധനാ ഹർജികളും റിട്ടും ഉൾപ്പെടെ 65 പരാതികളാണ് നിലവിലുള്ളത്. യുവതീപ്രവേശവിധി നടപ്പിലാക്കാന്‍ ശ്രമിച്ച കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിനും ആചാരസംരക്ഷണമാവശ്യപ്പെട്ട് ശക്തമായ സമരങ്ങള്‍ അഴിച്ചു വിട്ട വിശ്വാസി സമൂഹത്തിനും ഒരു പോലെ നിര്‍ണ്ണായകമാണ് ഭരണഘടനാബഞ്ചിന്റെ വിധി.

 

വിധിയുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണങ്ങൾ നടത്തുകയോ അക്രമത്തിന് മുതിരുകയോ ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ അറിയിച്ചു. വിധിയുടെ അടിസ്ഥാനത്തില്‍ യുവതികള്‍ ശബരിമലയിലേയ്‌ക്കെത്താന്‍ ശ്രമിച്ചാല്‍ ഈ മണ്ഡലക്കാലത്തും ശബരിമല കേന്ദ്രീകരിച്ച് ആചാരസംരക്ഷണ സമരങ്ങള്‍ അരങ്ങേറുന്നതിന് കാരണമായേക്കുമെന്നാണ് വിലയിരുത്തൽ. സുപ്രീം കോടതി ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങള്‍ക്കൊപ്പമാണോ വിശ്വാസത്തിനൊപ്പമാണോ എന്ന് അറിയുന്നതിനാണ് എല്ലാവരും ആകാംഷാപൂര്‍വ്വം കാത്തിരിക്കുന്നത്.

 

OTHER SECTIONS