തൃപ്തി ദേശായിക്ക് പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

By Anju N P.15 11 2018

imran-azhar

തിരുവനന്തപുരം: ശബരിമലയില്‍ എങ്ങനെയെങ്കിലും യുവതികളെ പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിനില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇന്നത്തെ സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയെന്നും, യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍ഡിഎഫോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.


തൃപ്തി ദേശായിയെ പോലെയുള്ളവരുടെ പിന്നില്‍ ആരാണെന്നുള്ളത് പകല്‍പോലെ വ്യക്തമാണ്. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാട് എടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണ്. പ്രശ്നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കും-മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

 

OTHER SECTIONS