ശബരിമല: പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നു

By Sooraj Surendran.13 11 2018

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നൽകിയ പുനഃപരിശോധനാ ഹർജികൾ കോടതി പരിഗണിക്കുന്നു. ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌യുടെ ചേമ്പറിൽ അഭിഭാഷകർക്കോ,ഹർജിക്കാർക്കോ പ്രവേശനം അനുവദിച്ചിട്ടില്ല. അതേസമയം റിട്ട് ഹർജികൾ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു. മാത്രമല്ല ശബരിമല സംരക്ഷണ ഫോറത്തിന്റെ ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളി. വിശ്വാസികൾ ഉൾപ്പെടെ നിരവധി പേരാണ് വിധിക്കായി കാത്തിരിക്കുന്നത്.

OTHER SECTIONS