മണ്ഡല മകരവിളക്ക് ഉത്സവത്തിനു ശബരിമലയിലെത്താന്‍ ബുക്ക് ചെയ്തിരിക്കുന്നത് 550 ല്‍ അധികം യുവതികള്‍

By UTHARA.09 11 2018

imran-azhar


തിരുവനന്തപുരം : മണ്ഡലകാലത്ത് ശബരിമല സന്നിധാനത്തേക്ക് എത്താൻ 550 ല്‍ അധികം യുവതികള്‍ എന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. ആകെ മൂന്നര ലക്ഷം പേരാണ് വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം ദര്‍ശനത്തിനായി വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് . ഒക്ടോബര്‍ 30നാണ് ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ഓൺലൈൻ സംവിധാനം ഉപയോഗിച്ച് സമയവും ദിവസവും ഓണ്‍ലൈനായി തിരഞ്ഞെടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത് .10നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് എത്തുന്നത് എന്ന വിവരമാണ് പുറത്ത് വന്നത് .

OTHER SECTIONS