ശബരിമല നട 10 ന് തുറക്കും; ഭക്തര്‍ക്ക് പ്രവേശനം 11 മുതല്‍

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azharശബരിമല: വിഷു ഉത്സവ ചടങ്ങുകള്‍ക്കായി അയ്യപ്പ ക്ഷേത്രനട 10 ന് വൈകിട്ട് 5 ന് തുറക്കും. 11 മുതല്‍ 18 വരെയാണ് ഭക്തര്‍ക്ക് പ്രവേശനം. പൊലിസിന്റെ വെര്‍ച്വല്‍ ക്യു ബുക്കിംഗ് പൂര്‍ത്തിയായി. പ്രതിദിനം 10,000 പേര്‍ക്കാണ് ദര്‍ശനത്തിന് അനുമതി.

 


11 മുതല്‍ 18 വരെ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങി എല്ലാ പൂജകളും ഉണ്ടാകും. 14 ന് പുലര്‍ച്ചെ 5 മുതല്‍ 7 വരെയാണ് വിഷുക്കണി ദര്‍ശനം.

 


കോവിഡ് മാനദണ്ഡം പാലിച്ചാണ് ദര്‍ശനം. 48 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്കേ നിലയ്ക്കലില്‍ നിന്ന് സന്നിധാനത്തേക്ക് പ്രവേശനമുള്ളൂ. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട. 18 ന് രാത്രി 10 ന് നട അടയ്ക്കും.

 

 

OTHER SECTIONS