സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവില്ല, അദ്ദേഹം എന്നോട് സംസാരിച്ചിരുന്നു, പ്രചരണം തെറ്റെന്ന് ചികിത്സിച്ച ഡോക്ടര്‍

By Online Desk.19 06 2020

imran-azhar

 

 

തൃശ്ശൂര്‍ ; അന്തരിച്ച സംവിധായകന്‍ സച്ചിയുടെ ശസ്ത്രക്രിയയില്‍ പിഴവില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍. ശസ്ത്രക്രിയയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായതെന്ന പ്രചരണം തെറ്റാണെന്ന് ഡോക്ടര്‍ പ്രേംകുമാര്‍ പ്രതികരിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് 6 മണിക്കൂറിന് ശേഷമാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി പൂര്‍ണ്ണ ആരോഗ്യവാനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

ബോധം കെടുത്തുന്ന അനസ്‌ത്യേഷ്യയല്ല നല്‍കിയതെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം സച്ചി നാലു തവണ കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നുവെന്നും ഡോക്ടര്‍ പ്രേംകുമാര്‍ പറഞ്ഞു. ഇടുപ്പിന് പ്രശ്‌നവുമായി എത്തിയ സച്ചിയെ രണ്ടു തവണയായാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മെയ് ഒന്നിന് നടന്ന ആദ്യ ശസ്ത്രക്രിയയ്ക്ക് ശേഷം അദ്ദേഹം വീട്ടിലേക്ക് തിരികെ പോയി. പിന്നീട് രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ 13 ആണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും ശേഷം,സച്ചി കുടുംബത്തോട് സംസാരിച്ചെന്നും ഡോക്ടര്‍ പറയുന്നു.

 

OTHER SECTIONS