കൂടുതൽ ബലാത്സംഗം നടത്തിയത് നെഹ്‌റു, അദ്ദേഹം ഇന്ത്യയുടെ സംസ്കാരം നശിപ്പിച്ചു; വിവാദ പ്രസ്താവനയുമായി സാധ്വി പ്രാച്ചി

By Chithra.09 12 2019

imran-azhar

 

മീററ്റ് : രാജ്യത്തെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെതിരെ വിവാദ പരാമർശവുമായി വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചി. ഏറ്റവും അധികം ബലാത്സംഗം നടത്തിയത് നെഹ്‌റുവാണെന്നും അദ്ദേഹമാണ് ഇന്ത്യയുടെ സംസ്കാരം നശിപ്പിക്കുന്നത് എന്നുമാണ് സാധ്വി പ്രാച്ചി അഭിപ്രായപ്പെട്ടത്.

 

നമ്മുടെ രാജ്യം രാമന്റെയും കൃഷ്ണന്റേയുമാണ്. ഇവരുടെ സംസ്കാരം നശിപ്പിച്ച ജവഹർലാൽ നെഹ്റുവാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ബലാത്സംഗം നടത്തിയിട്ടുള്ളത്. ബലാത്സംഗവും തീവ്രവാദവും അഴിമതിയും എല്ലാം നെഹ്‌റു കുടുംബത്തിന്റെ സമ്മാനങ്ങളാണെന്നും സാധ്വി പ്രാച്ചി പറഞ്ഞു.

 

ഉന്നാവ് സംഭവത്തിൽ രാജ്യമാകെ പ്രതിഷേധം അലയടിച്ചപ്പോൾ കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി മാറി ഇന്ത്യ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഈ വിമർശനത്തിന്റെ മറുപടിയാണ് സാധ്വി പ്രാച്ചി ഇപ്പോൾ നടത്തിയിരിക്കുന്നത്.

OTHER SECTIONS