ഡോ.എം ലീലാവതിക്ക് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്

By Vidyalekshmi.18 09 2021

imran-azhar

 


ന്യൂഡൽഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ഡോ. എം ലീലാവതിക്ക്.എഴുത്തുകാരി, സാഹിത്യ നിരൂപക, അധ്യാപിക, പ്രഭാഷക എന്നീ നിലകളില്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്നയാളാണ് ഡോ.എം ലീലാവതി. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.

 

പത്മശ്രീ പുരസ്‌കാരം, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ പുരസ്‌കാരം തുടങ്ങി ഒട്ടേറ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.

OTHER SECTIONS