ബുദ്ധന്റെ ജീവചരിത്രം പറയുന്ന ചുമര്‍ ചിത്രം സായിഗ്രാമത്തില്‍

By sisira.24 01 2021

imran-azhar

 

 

 

ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ സായിഗ്രാമത്തിലെ ശ്രീ സത്യസായി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ശ്രീബുദ്ധന്റെ ജീവചരിത്രം പറയുന്ന ചുമര്‍ ചിത്രത്തിന്റെ പ്രകാശനം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

 

1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചുമരില്‍ ശ്രീബുദ്ധന്റെ ജനനം, വിദ്യാഭ്യാസം, ജീവിതം, വിവാഹം, സന്ന്യാസം തത്വങ്ങള്‍ തുടങ്ങി പരിനിര്‍വാണം വരെയുള്ള 15 വിഷയങ്ങളാണ് ആവിഷ്‌കരിച്ചത്.

 

ചുമര്‍ ചിത്രകാരന്‍ പ്രിന്‍സ് തോന്നയ്ക്കലിന്റെ നേതൃത്വത്തില്‍ 12 ചിത്രകാരന്‍മാരാണ് ചിത്രം വരച്ചത്.

 

ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാന്‍ ജി.ശങ്കര്‍, സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍.ആനന്ദകുമാര്‍, ട്രസ്റ്റ് സീനിയര്‍ വൈസ് ചെയര്‍മാന്‍ കെ.ഗോപകുമാരന്‍ നായര്‍, മംഗലപുരം ഗ്രാമപഞ്ചായത്തംഗം തോന്നയ്ക്കല്‍ രവി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, ബി.വിജയകുമാര്‍, വി.വിജയന്‍, ഇ.എസ്.അശോക് കുമാര്‍, ബി.ജയചന്ദ്രന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.

 

OTHER SECTIONS