By RK.06 07 2022
തിരുവനന്തപുരം: മന്ത്രി സജി ചെറിയാന് രാജിവച്ചു. രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരെ നടത്തിയ വിവാദ പ്രസ്താവനകളെ തുടര്‍ന്നാണ് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. മുഖ്യമന്ത്രിക്കു രാജിക്കത്തു കൈമാറി.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് സജി ചെറിയാന് ആദ്യമായി നിയമസഭയില്‍ എത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച സജി ചെറിയാന് രണ്ടാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി.
മല്ലപ്പള്ളിയില്‍ നടന്ന യോഗത്തിലെ പ്രസംഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നില്ല. ഏരിയ കമ്മറ്റിയുടെ സമൂഹമാധ്യമത്തിലെ അക്കൗണ്ടില്‍ പ്രസംഗം വന്നതിനുശേഷമാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ എസ്എഫ്ഐ അംഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 2006ല്‍ ആയിരുന്നു ആദ്യ നിയമസഭാ മത്സരം. പി.സി.വിഷ്ണുനാഥിനെതിരെ ചെങ്ങന്നൂരില്‍ നിന്നു നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. കെ.കെ.രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നു 2018 ല്‍ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യജയം.