സാലറി ചാലഞ്ച്; ധനവകുപ്പിന്റെ നിർണായക തീരുമാനം

By Sooraj Surendran.14 Sep, 2018

imran-azhar

 

 

തിരുവനന്തപുരം: സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട് നിർണായക തീരുമാനമെടുത്ത് ധനവകുപ്പ്. ജീവനക്കാർക്ക് ഗുണകരമായ തീരുമാനമാണ് സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഇതനുസരിച്ച് ഒന്നാം തീയതി ശമ്പള,പെൻഷൻ പരിഷ്കരണങ്ങളുടെ നാലാം ഗഡു പണമായി നൽകുമെന്ന് സർക്കാർ തീരുമാനിച്ചു. പ്രളയ ദുരന്തത്തിന്റെ ഭാഗമായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നൽകണമെന്ന് ജീവനക്കാരോട് നിർദേശിച്ചിരുന്നു. എന്നാൽ പല ഭാഗങ്ങളിൽ നിന്നായി ശക്തമായ എതിർപ്പാണ് ഉയർന്നുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് മാസ ശമ്പളം നൽകാനാകില്ലെന്ന് വാട്സ്ആപ്പ് സന്ദേശം അയച്ച സി പി എം അനുകൂല സർവീസ് സംഘടനയായ സെക്രട്ടേറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയാ സെക്രട്ടറി കെ എസ് അനിൽരാജിനെ സ്ഥലം മാറ്റിയിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ സർക്കാർ സ്ഥലം മാറ്റൽ നടപടി റദ്ദാക്കുകയായിരുന്നു. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് 1538 കോടി രൂപ വിതരണം ചെയ്തിരിക്കുകയാണ്. നാലാം ഗഡു പണമായി നൽകുന്നതോടെ ശമ്പളത്തിനു തുല്യമായ തുക ജീവനക്കാർക്ക് ലഭിക്കുന്നു.