'ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ല': സനലിന്റെ ഭാര്യയെ പരിഹസിച്ച് എം എം മണി

By Sooraj Surendran.19 12 2018

imran-azhar

 

 

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഡി.വൈ.എസ്.പി കാറിന് മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ ഭാര്യയെ മന്ത്രി അവഹേളിച്ചതായി പരാതി. മന്ത്രി എം എം മണിക്കെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. സനലിന്റെ മരണത്തിന് ശേഷം ഭാര്യ വിജിക്ക് ജോലി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരു മാസം കൊണ്ട് തരാൻ ജോലി ആരും എടുത്തുവച്ചിട്ടില്ലെന്നും, സമരത്തിന് നിൽക്കാതെ മുഖ്യമന്ത്രിയെ കാണുകയാണ് ചെയ്യേണ്ടതെന്നും എം എം മണി പ്രതികരിച്ചു. മന്ത്രി മണിയുമായി നടന്ന ഫോൺ സംഭാഷണത്തിലിടെയാണ് വിജിയെ മന്ത്രി അവഹേളിച്ചത്. സനലിന്റെ കൊലപാതകത്തിൽ നീതി തേടി ദിവസങ്ങളോളമായി സെക്രട്ടേറിയറ്റിന് മുന്നിൽ വിജിയും കുടുംബവും സമരത്തിലാണ്. സനലിന്റെ കൊലപാതക ശേഷം മന്ത്രി കടകംപള്ളി സുരേന്ദ്രനും, മുഖ്യമന്ത്രി പിണറായി വിജയനുമാണ് വിജിക്ക് ജോലി വാഗ്ദാനം ചെയ്തത്. എന്നാൽ നിലവിൽ വാഗ്ദാനവുമായി ബന്ധപ്പെട്ട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

OTHER SECTIONS