സന്ദീപ് വധക്കേസ്: രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഒന്നാം പ്രതി ജിഷ്ണു

By vidya.06 12 2021

imran-azhar

 

പത്തനംതിട്ട: സിപിഎം നേതാവ് സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് ഒന്നാം പ്രതി ജിഷ്ണു.വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ സന്ദീപുമായി ഉണ്ടായിരുന്നുവെന്നും ഇതിനെ രാഷ്ട്രീയ കൊലപാതകമായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും ജിഷ്ണു പറഞ്ഞു.

 

തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

 

കഴിഞ്ഞ ഒരുവര്‍ഷമായി തനിക്ക് ബിജെപിയുമായി ബന്ധമില്ലെന്നും സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടിയായിരുന്നില്ലെന്നും ജിഷ്ണു പറഞ്ഞു.കേസിലെ അഞ്ച് പ്രതികളെയും കോടതി എട്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

 

OTHER SECTIONS