സന്ദീപ് വധക്കേസ്: പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പൊലീസ് എഫ്‌ഐആര്‍

By RK.03 12 2021

imran-azhar


പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം നേതാവ് സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതികള്‍ ബിജെപി പ്രവര്‍ത്തകരെന്ന് പോലീസ് എഫ്‌ഐആര്‍. സന്ദീപിനെ ആക്രമിച്ചത് കൊല്ലാന്‍ വേണ്ടി തന്നെ ആണെന്നും എഫ്‌ഐആറില്‍ പറയുന്നു.

 

പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുന്നതിന് തൊട്ടു മുമ്പ് പുറത്തുവന്ന എഫ്‌ഐആറിലാണ് പ്രതികളുടെ രാഷ്ട്രീയം വ്യക്തമാക്കുന്നത്. ബിജെപി പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്ക് സിപിഎം പ്രവര്‍ത്തകനായ സന്ദീപിനോട് വൈരാഗ്യമുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് മുന്‍കൂട്ടി കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി മാരകായുധങ്ങളുമായെത്തി ആസൂത്രിതമായി ആക്രമിച്ച് മുറിവേല്‍പ്പിച്ചു കൊലപ്പെടുത്തി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

 

പ്രതികള്‍ക്കെതിരെ അന്യായമായ സംഘം ചേരല്‍, കൊലപാതകം, വധഭീഷണി തുടങ്ങിയ എട്ടു വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

 

കൊലപാതകം രാഷ്ട്രീയ കൊലപാതകമല്ലെന്നും വ്യക്തി വൈരാഗ്യമെന്നുമായിരുന്നു നേരത്തെ പോലീസ് പറഞ്ഞിരുന്നത്. സന്ദീപിന്റെ കൊലപാതകത്തിന് പിന്നാലെ ഇതൊരു രാഷ്ട്രീയ കൊലപാതകമാണെന്ന് സിപിഎം നേതൃത്വം പറഞ്ഞിരുന്നു.

 

 

 

 

OTHER SECTIONS