സാനിറ്ററി നാപ്കിനുകളിൽ നിന്ന് ജി.എസ്.ടി ഒഴിവാക്കി

By BINDU PP .21 Jul, 2018

imran-azhar

 

 

ന്യൂഡല്‍ഹി: സാനിറ്ററി നാപ്കിനുകളിൽ നിന്ന് ജി.എസ്.ടി ഒഴിവാക്കി. ശനിയാഴ്ച നടന്ന ജി എസ് ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമായത്. മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീർ മുങ്ങന്തിവാറാണ് ഇക്കാര്യം പ്രഖ്യാപനംനടത്തിയത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം, നികുതി ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

OTHER SECTIONS