മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി

By online desk.15 12 2019

imran-azhar

 


തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന്റെ നേതൃത്വത്തില്‍ സമിതി. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായി ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഗാര്‍ഗിന് മുഖ്യ അന്വേഷണ ചുമതലയും, ഊര്‍ജ സെക്രട്ടറി ഡോ. ബി അശോകിന് പ്രസെന്റിങ് ഓഫിസര്‍ ചുമതലയും നല്‍കിയാണ് അന്വേഷണ സമിതി രൂപീകരിച്ചത്. തിങ്കളാഴ്ച മുതല്‍ തെളിവെടുപ്പ് ആരംഭിക്കും.

 

OTHER SECTIONS