സഞ്ചിത് വിശ്വനാഥന്‍റെ അറസ്റ്റ് തടഞ്ഞു

By praveen prasannan.22 Mar, 2017

imran-azhar

കൊച്ചി: പാന്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജില്‍ ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളേജ് പി ആര്‍ ഒ സഞ്ചിത്ത് വിശ്വനാഥന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. സഞ്ചിത് നല്‍കിയ ജാമ്യാപേക്ഷ പരിഗഞ്ഞിക്കുന്നത് വരെയാണ് അറസ്റ്റ് തടഞ്ഞത്.

നെഹ്റു ഗ്രൂപ്പ് സ്ഥാപനങ്ങളുടെ മുന്‍ ചെയര്‍മാന്‍ പി കൃഷ്ണദാസാണ് കേസിലെ ഒന്നാം പ്രതി. ക്യാന്പസില്‍ സമരം ചെയ്യുകയും മാനേജ്മന്‍റിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തതിലുള്ള പ്രതികാര നടപടിയെ തുടര്‍ന്നാണ് ജിഷ്ണു പ്രാണോയ് ആത്മഹത്യ ചെയ്യാനിടയാക്കിയതെന്നാണ് പ്രത്യേക അന്വേഷണ സംഘം വടക്കാഞ്ചേരി മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി കൃഷ്ണദാസായിരുന്നു ജിഷ്ണുവിനെതിരായ നടപടി ആസൂത്രണം ച്യെതത്. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അസിസ്റ്റന്‍റ് പ്രോഫസര്‍ സി പി പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥയൊരുക്കി. പരീക്ഷയില്‍ കോപ്പിയടിച്ചെന്നാരോപിച്ച് ജിഷണുവിനെ പ്രിന്‍സിപ്പലിന്‍റെ അടുത്തെത്തിച്ചു.

എന്നാല്‍ സര്‍വകലാശാലയെ അറിയിക്കാന്‍ തക്കവണ്ണം ഗൌരവമില്ലെന്നായിരുന്നു പ്രിന്‍സിപ്പലിന്‍റെ നിലപാട്. എന്നാല്‍ മറ്റുള്ളവര്‍ മാനേജ്മന്‍റിന്‍റെ താത്പര്യത്തിനൊപ്പം നിന്നു. ശക്തിവേലും സി പി പ്രവീണും കൂടി ജിഷ്ണുവിനെ പ്രത്യേക മുറിയിലെത്തിച്ച് മര്‍ദ്ദിക്കുകയായിരുന്നു.

OTHER SECTIONS