സംഘപരിവാര്‍ ഭീക്ഷണി : എസ്. ഹരീഷിന്‍റെ നോവല്‍ 'മീശ' പിന്‍വലിച്ചു

By BINDU PP.21 Jul, 2018

imran-azhar

 

 

കോഴിക്കോട്: സംഘപരിവാര്‍ ആഭിമുഖ്യമുള്ള സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്തുകാരന്‍ എസ്. ഹരീഷ് തന്‍റെ നോവല്‍ പിന്‍വലിച്ചു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച് തുടങ്ങിയ മീശ എന്ന നോവലാണ് ഭീഷണിയെ തുടര്‍ന്ന് പിന്‍വലിച്ചത്. കേരള സാഹിത്യ അവാര്‍ഡ് ജേതാവ് കൂടിയായ ഹരീഷിന്‍റെ നോവലിനെതിരെ വ്യാപക അക്രമണ ഭീഷണിയാണ് ഉയര്‍ന്നിരുന്നത്.കുടുംബത്തിന് നേരെ നടക്കുന്ന ഭീഷണിയെയും ആക്രമണങ്ങളെയും തുടർന്നാണ് നോവൽ പിൻവലിക്കുന്നതെന്നാണ് എസ് ഹരീഷ് പറഞ്ഞു.കേസുകളും ഭീഷണികളും കുടുങ്ങി ജീവിതം കളയാനില്ല. രാജ്യം ഭരിക്കുന്നവരുമായ ഏറ്റുമുട്ടാൻ താനില്ലെന്നും ഹരീഷ് പറഞ്ഞതായി മാതൃഭൂമി ചാനൽ റിപ്പോർട്ട് ചെയ്യുന്നു. കുട്ടിക്കാലം മുതൽ മനസ്സിൽ കിടന്ന കഥയാണ്. അഞ്ച് വർഷത്തെ അധ്വാനമാണ് ഈ നോവലെന്ന് ഹരീഷ് പറഞ്ഞു.അര നൂറ്റാണ്ടിന് മുമ്പുളള കേരളത്തിന്റെ സാമൂഹിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച നോവലാണ് 'മീശ' എന്നാൽ അതിലെ കഥാപാത്രങ്ങളുടെ ഒരു സംഭാഷണ ശകലത്തെ അടർത്തിയെടുത്ത് ഹിന്ദുത്വ സംഘടനകളുടെ ഭീഷണി ഉയർന്നത്. സൈബർ ലോകത്ത് ഹരീഷിനെയും കുടുംബത്തെയും മോശമായ ഭാഷയിലാണ് കടന്നാക്രമിച്ചത്.മാതൃഭൂമി നോവൽ പ്രസിദ്ധികരിക്കുന്നതിനെതിരെ വിവിധ സംഘപരിവാർ സംഘടനകൾ മാതൃഭൂമിക്ക് നേരെ ആക്രമണങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുയായിരുന്നു.