പി.കെ ശശിയെ പുറത്താക്കാതെ വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് സാറ ജോസഫ്

By Anju N P.16 12 2018

imran-azhar


തിരുവനന്തപുരം: പികെ ശശിയെ പുറത്താക്കാതെ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കില്ലെന്ന് എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സാറ ജോസഫ്. ശശിയെ പുറത്താക്കാതെ സി.പി.എമ്മിന്റെ ഒരു പരിപാടിയിലും പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

 

ശശിയെ പോലീസിന് കൈമാറണം. ശശി ചെയ്തത് തെറ്റല്ല എന്ന് പറയുന്ന പാര്‍ട്ടിയുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുക്കില്ലെന്നും സാറ ജോസഫ് വ്യക്തമാക്കി.

 

പി.കെ ശശി വിഷയത്തില്‍ സി.പി.എം നിയോഗിച്ച അന്വേഷണ സമിതി റിപ്പോര്‍ട്ട് പുറത്ത് വന്ന സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അവര്‍.

 

 

OTHER SECTIONS